Breaking News
ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ 2- 1 ന് ഇന്ത്യയെ തകര്‍ത്ത് ഖത്തറിന് മുന്നേറ്റം
ദോഹ: ഏഷ്യന്‍ കപ്പ് 2027, ഫിഫ ലോകകപ്പ് 2026 സംയുക്ത യോഗ്യതാ മത്സരങ്ങളിലെ തങ്ങളുടെ രണ്ടാം റൗണ്ട് കാമ്പെയ്‌നില്‍ 2- 1 ന് ഇന്ത്യയെ തകര്‍ത്ത് ഖത്തറിന് മുന്നേറ്റം
ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ 37-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്ടെയുടെ ഗോളില്‍ ഇന്ത്യ മുന്നിലെത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ 73-ാം മിനിറ്റില്‍ യൂസഫ് അയ്മനിലൂടെ സമനില ഗോള്‍ നേടിയ ഖത്തര്‍ ശക്തമായി തിരിച്ചടിച്ചു.
85-ാം മിനിറ്റില്‍ ഖത്തറിന്റെ അഹമ്മദ് അല്‍ റാവി വിജയഗോള്‍ നേടിയാണ് ഖത്തറിനെ മുന്നിലെത്തിച്ചത്.