സെന്‍ട്രല്‍ മാര്‍ക്കറ്റ് ഫ്രൈഡേ ക്ലബ് രൂപീകരിച്ചു
ദോഹ : സെന്‍ട്രല്‍ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ യുവാക്കളായ മലയാളികള്‍ ഒത്ത് ചേര്‍ന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഫ്രൈഡേ ക്ലബ് എന്ന പേരില്‍ കൂട്ടായ്മക്ക് രൂപം നല്‍കി.
സി.ഐ.സി. റയ്യാന്‍ സോണ്‍ ആക്ടിങ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ച പരിപാടിയില്‍ വെച്ച്
ക്ലബ് പ്രസിഡന്റായി ഇസ്മായില്‍ പട്ടാമ്പിയെ തിരഞ്ഞെടുത്തു, അസ്രി കൊയിലാണ്ടിയാണ് ജനറല്‍ സെക്രട്ടറി, യൂസഫ്, അന്‍ഫല്‍, മുഹ്സിന്‍ എന്നിവര്‍ സഹഭാരവാഹികളാണ്. സി. ഐ. സി. റയ്യാന്‍ സോണല്‍ സെക്രട്ടറി എം. എം അബ്ദുല്‍ ജലീല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ശറഫുദ്ധീന്‍ വടക്കാങ്ങരയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ സി.ഐ.സി. സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് സെക്രട്ടറി ഫൈസല്‍ സ്വാഗതവും യൂത്ത് ഫോറം റയ്യാന്‍ സോണല്‍ പ്രസിഡന്റ് തൗഫീഖ് സമാപന പ്രസഗവും നടത്തി.
ഹജ്ജ് പ്രമേയമായി നടന്ന ക്വിസ് മത്സരത്തില്‍ അബൂബക്കര്‍ (റ) ടീം ഒന്നാം സ്ഥാനം നേടി റഫീഖ് തങ്ങള്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍.
പരിപാടികള്‍ക്ക് സി,ഐ.സി. യൂത്ത് ഫോറം റയ്യാന്‍ സോണല്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.