Local News

എന്‍. ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ഭരണസമിതി നിലവില്‍ വന്നു

ദോഹ: ഭാരതത്തിലും വിദേശരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന 36 പ്രവാസി കേന്ദ്രീയ സംഘടനകളുടെ കൂട്ടായ്മയായ എന്‍. ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുളള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഫൊക്കാന മുന്‍ ചെയര്‍മാന്‍ ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടന്ന നിര്‍വ്വഹണ സമിതിയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.
കൗണ്‍സിലിന്റെ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനായി നാലാം തവണയും പ്രവാസിബന്ധു ഡോ. എസ്. അഹമ്മദിനെ തെരഞ്ഞെടുത്തു. ഗ്ലോബല്‍ ചെയര്‍മാനായി ഡോ. സിറിയക് മേപ്രയില്‍ (ലണ്ടന്‍, യു.കെ) മിഡില്‍ ഈസ്റ്റ് ചെയര്‍മാനായി ഡോ. അമാനുല്ല വടക്കാങ്ങര(ഖത്തര്‍), സീനിയര്‍ വൈസ് ചെയര്‍മാനായി ശശി. ആര്‍. നായര്‍ (യു.എ.ഇ) എന്നിവരെയും എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. മുഖ്യരക്ഷാധികാരി, രമേഷ് ആനന്ദദാസ് കുവൈറ്റ്, നാസര്‍ കറുകപ്പാടത്ത് ഖത്തര്‍, ശശിധരന്‍ നായര്‍ യു.എസ്.എ എന്നിവരെ രക്ഷാധികാരികളായും, സത്താര്‍ ആവിക്കര കാഞ്ഞങ്ങാട്, കടയ്ക്കല്‍ രമേഷ്, മനോഫര്‍ ഇബ്രാഹിം ദുബായ്, വി. രാമചന്ദ്രന്‍ കണ്ണൂര്‍, കെ. എന്‍. എ. അമീര്‍ വടകര, മുബീര്‍ഖാന്‍ ദുബായ്, ഡോ. ഗ്ലോബല്‍ ബഷീര്‍ അരിമ്പ്ര, ഡോ. കുര്യാത്തി ഷാജി തിരുവനന്തപുരം, ടി. എം. ഷാഫി കൊടുങ്ങല്ലൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ഗീത ജോര്‍ജ്ജ് (യു.എസ്.എ), പോള്‍ കറുകപ്പളളി (യു.എസ്.എ) എന്നിവര്‍ ഗ്ലോബല്‍ ചീഫ് കോ-ഓര്‍ഡിനേറ്റേഴ്‌സായും ബിനു കുമാര്‍ (ഖത്തര്‍) മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍, മുസ്തഫ ഉളളാല്‍ ചെയര്‍മാന്‍ ബാംഗ്ലൂര്‍ ചാപ്റ്റര്‍, രഞ്ചിത്ത് മുല്ലമഠം (ചെന്നൈ) ചെയര്‍മാന്‍ സൗത്ത് ഇന്ത്യാ ചാപ്റ്റര്‍, ഡോ. കെ. പി. ഹരീന്ദ്രന്‍ ആചാരി (ന്യൂഡല്‍ഹി) ചെയര്‍മാന്‍ നോര്‍ത്ത് ഇന്ത്യാ ചാപ്റ്റര്‍, ഷെയ്ഖ് അഹമ്മദ് മുനീര്‍ (ഹൈദരാബാദ്) സംസ്ഥാന ചെയര്‍മാന്‍ തെലുങ്കാന, ഇക്ബാല്‍ പുത്തന്‍ചാലില്‍ (കൊടുങ്ങല്ലൂര്‍) ജനറല്‍ കണ്‍വീനര്‍, അഡ്വ. റിപ്പിള്‍ ഹംസ (യു.എ.ഇ), സലാം പാപ്പിനിശ്ശേരി (ദുബായ)് എന്നിവര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ്മാര്‍ തുടങ്ങി 123 പേര്‍ അടങ്ങിയ ജനറല്‍ കൗണ്‍സിലിനെ യോഗം തിരഞ്ഞെടുത്തു.
കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷികം സെപ്തമ്പര്‍ 18, 19 തീയതികളില്‍ മാവേലി ഫെസ്റ്റ് എന്ന പേരില്‍ മാംഗ്ലൂരില്‍ വെച്ച് നടത്തുന്നതിന് യോഗം തീരുമാനിച്ചു.

കുവൈറ്റ് ദുരന്തത്തില്‍ അപമൃത്യുവിന് ഇരയായ പ്രവാസികളുടെ ആത്മാവിന് മുന്നില്‍ യോഗം പ്രണാമമര്‍പ്പിച്ചു.

ലോകമെമ്പാടും വസിക്കുന്ന പ്രവാസി സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ വിമാന യാത്രാനിരക്കില്‍ ഉണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രവാസികളോടുളള സുതാര്യമായ സമീപനം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയം തിരുത്തണമെന്നും കേരള സര്‍ക്കാര്‍ നടത്തുന്ന ലോക കേരള സഭയുടെ സമ്മേളനങ്ങളില്‍ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് തീരുമാനങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍. ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 22 വര്‍ഷക്കാലം തുടര്‍ച്ചയായി പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ യോഗം അഭിനന്ദനം രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!