സ്മാര്‍ട്ട് സ്പെന്‍ഡിംഗ് ഫിനാന്‍ഷ്യല്‍ ഡിസിപ്ളിനറി പ്രോഗ്രാമും അനുമോദന സദസ്സും സംഘടിപ്പിച്ചു
ദോഹ. ചിലവഴിക്കലില്‍ മിതത്വം പാലിച്ചും സമ്പാദ്യ ശീലം വളര്‍ത്തിയും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് ഫോറം തുമാമ സോണ്‍ പ്രവര്‍ത്തകര്‍ക്കായി സ്മാര്‍ട്ട് സ്പെന്‍ഡിംഗ് ഫിനാന്‍ഷ്യല്‍ ഡിസിപ്ളിനറി പ്രോഗ്രാം സംഘടിപ്പിച്ചു.
സി ഐ സി തുമാമ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രമുഖ ഗ്രന്ഥകാരനും കോളമിസ്റ്റുമായ ഡോ താജ് ആലുവ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സോണിലെ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നടത്തിയ സൂറ: ഇസ്‌റാഅ് ഖുര്‍ആന്‍ പഠന മല്‍സര വിജയികളെ ആദരിച്ചു. കൂടാതെ യൂത്ത് ഫോറം സംഘടിപ്പിച്ച ഇന്റര്‍ സോണല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ സോണിലെ ക്രിക്കറ്റ് ടീമിനെയും ആദരിച്ചു.
ജസീമിന്റെ ഖിറാഅത്തോടെ തുടങ്ങിയ പ്രോഗ്രാമില്‍ സോണല്‍ പ്രസിഡന്റ് റഷാദ് സ്വാഗതം പറഞ്ഞു. സോണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇര്‍ഫാന്‍ , അല്‍ത്താഫ്, അഫ്സല്‍ , അനസ്, മുഅമിന് , സാബിഖ് എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു