Uncategorized

ഇന്ത്യന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് കമ്മ്യൂണിറ്റി മെമ്പര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്‌ളാസ്

ദോഹ. ഇന്ത്യന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് കമ്മ്യൂണിറ്റി മെമ്പര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്‌ളാസ് സംഘടിപ്പിച്ചു. നോര്‍ക്ക പ്രവാസി ക്ഷേമനിധി, ഐസിബിഎഫ് ഇന്‍ഷുറന്‍സ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തകനും, പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റുമായ സിദ്ദിഖ് ചെറുവല്ലൂര്‍ പ്രവാസി ക്ഷേമ ബോധവര്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് കമ്മ്യൂണിറ്റി പ്രസിഡണ്ട് ഫായിസ് ഏറാത്തിന്റെ അധ്യക്ഷതയില്‍ ദോഹ എം.ആര്‍.എ റെസ്റ്റോറന്റില്‍ വെച്ച് നടന്ന ക്യാമ്പിന് മൂസ കുറിച്ചാണ്ടി, ജോസഫ് മാത്യു രജിസ്‌ട്രേഷന് നേതൃത്വം നല്‍കി. റഷീന്‍ ,സന്തോഷ് എന്നിവര്‍ ചേര്‍ന്ന് സിദ്ദിഖ് ചെറുവല്ലൂരിന് ഉപഹാരം സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ തലേക്കര സ്വാഗതവും ട്രഷറര്‍ സുഹൈല്‍ തെക്കുംതല നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!