ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ 10 അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡുകള്‍ സ്വന്തമാക്കി ഖത്തറിന്റെ അഷ് ഗാല്‍
ദോഹ: ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ 10 അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡുകള്‍ സ്വന്തമാക്കി ഖത്തറിന്റെ പൊതുമരാമത്ത് അതോരിറ്റി അഷ്ഗാല്‍ . അഷ്ഗാലിന്റെ റോഡ്സ് പ്രോജക്ട് ഡിപ്പാര്‍ട്ട്മെന്റാണ് തുടര്‍ച്ചയായ അഞ്ചാം തവണയും ലോക്കല്‍ ഏരിയാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ നിരവധി പ്രോജക്ടുകള്‍ക്കായി ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ 10 അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.
ഉം സലാല്‍ അലി, ഉമ്മു എബൈരിയ വില്ലേജ്, സൗത്ത് ഉമ്മുല്‍ അമദ്, നോര്‍ത്ത് ബു ഫെസ്സെല (പാക്കേജ് 1), അല്‍ വജ്ബ ഈസ്റ്റ് പ്രോജക്റ്റ് (പാക്കേജ് 3), ഉമ്മു സലാല്‍ മുഹമ്മദ് (പാക്കേജ് 1), ഉം സലാല്‍ മുഹമ്മദിന്റെ പടിഞ്ഞാറ് റോഡ് ഗ്രേഡിംഗ് പ്രോജക്റ്റ് (പാക്കേജ് 1), അബു സമ്ര ബോര്‍ഡര്‍ ക്രോസിംഗ് പ്രോജക്റ്റ്, ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ശേഷിക്കുന്ന വര്‍ക്കുകളുടെ നിര്‍മ്മാണം, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ റോഡ് മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍. അല്‍ ഖീസ നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ് (പാക്കേജ് 2) എന്നിവിടങ്ങളിലെ റോഡുകളും അടിസ്ഥാന സൗകര്യ പദ്ധതിയും വിജയിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
റോഡ്സ് പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെല്‍ത്ത്, സേഫ്റ്റി, വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ടീമിന്റെ ശ്രമങ്ങളും മെറിറ്റിനൊപ്പം ഇന്റര്‍നാഷണല്‍ സേഫ്റ്റി അവാര്‍ഡ് നേടുന്നതിന് സഹായകമായി.