Uncategorized

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സൗജന്യ ഫാമിലി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : ജനപ്രിയ നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ ദിനത്തില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അല്‍ അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു പ്രവാസി കുടുംബങ്ങള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 300 ഓളം ആളുകള്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യ രക്തപരിശോധന, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ , ദന്ത പരിശോധന എന്നിവ ഉണ്ടായിരുന്നു .

സ്വന്തം ജീവിതം പൊതുജന സേവനത്തിനായി ഉഴിഞ്ഞുവെച്ച, പാവപെട്ട ജനതയെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹത്തെ ഓര്‍ക്കുന്ന ഈ ദിനത്തില്‍ പ്രവാസി കുടുംബങ്ങള്‍ക്കായ് ഇത്രയും മനോഹരമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്ത ഇന്ത്യന്‍ എംബസ്സി അപെക്‌സിബോഡി ആയ ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ പറഞ്ഞു . ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു .
പ്രവാസികളില്‍ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതില്‍ നാം സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. പ്രീതംകുമാര്‍ ഫ്രാന്‍സിസ് ആരോഗ്യ ബോധവല്‍ക്കരണം നടത്തി .

ഖത്തര്‍ ഇന്‍കാസ് നേതാക്കളായ കെ കെ ഉസ്മാന്‍ , ജോപ്പച്ചന്‍ , സിദ്ധിഖ് പുറായില്‍ ,ഹൈദര്‍ ചുങ്കത്തറ , ഷാനവാസ് ഷെറാട്ടണ്‍ , അബ്ബാസ് സി വി ,ആരിഫ് പയന്തോങ് , ഐസിബി എഫ് മാനേജ്കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,ഇന്‍കാസ് കണ്ണൂര്‍ പ്രസിഡന്റ് ഷമീര്‍ മട്ടന്നൂര്‍ ,ജനറല്‍സെക്രട്ടറി പിയാസ് മേച്ചേരി ,നേതാക്കന്മാരായ സഞ്ജയ് രവീന്ദ്രന്‍,സന്തോഷ്,സുനില്‍ കുമാര്‍,കെ എം സി സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ആതിഖ് , ട്രഷറര്‍ അജ്മല്‍ തേങ്ങലക്കണ്ടി, വനിതാവിങ് ജില്ലാ പ്രസിഡന്റ് സ്‌നേഹ സരിന്‍ എന്നിവര്‍ സംസാരിച്ചു . ജില്ലാ കമ്മിറ്റി ഭാരവാഹികള്‍,എക്‌സികുട്ടീവ് അംഗങ്ങള്‍,നിയോജകമണ്ഡലം ഭാരവാഹികള്‍,വനിതാ വിങ് നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി . കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!