ഉമ്മന്‍ ചാണ്ടിക്ക് ആദരവായി ഇന്‍കാസ് ഖത്തര്‍ രക്തദാന ക്യാമ്പ്
ദോഹ. ഉറവ വറ്റാത്ത കനിവിന്റെ ഉറവിടമായിരുന്ന, മണ്‍മറഞ്ഞുപോയ, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, ഖത്തര്‍ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി, ജൂലൈ 19 ന്, ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് 7 വരെ നീണ്ട ക്യാമ്പില്‍ , 150 ഓളം ഇന്‍കാസ് പ്രവര്‍ത്തകരും സുഹൃത്തുക്കളും രക്തം ദാനം ചെയ്തു. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം, ഐ.സി.സി പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, ഐ.സി.സി ഉപദേശക സമിതി അംഗം ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, മുതിര്‍ന്ന നേതാക്കളായ കെ.കെ.ഉസ്മാന്‍, സിദ്ധീഖ് പുറായില്‍, മുഹമ്മദ് ഷാനവാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രദീപ് പിള്ളൈ,കെ വി ബോബന്‍, എബ്രഹാം ജോസഫ്, ഈപ്പന്‍ തോമസ്, സിനില്‍ ജോര്‍ജ്ജ്, ദീപക് സി.ജി, എഡ്വിന്‍ സെബാസ്റ്റ്യന്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, വനിതാ വിംഗ്, യൂത്ത് വിംഗ് ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നല്‍കി.