ആഗോളാടിസ്ഥാനത്തില്‍ ഖത്തര്‍ പാസ്‌പോര്‍ട്ടിന് നാല്‍പത്തിയാറാം സ്ഥാനം
ദോഹ: ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയനുസരിച്ച് ആഗോളാടിസ്ഥാനത്തില്‍ ഖത്തര്‍ പാസ്‌പോര്‍ട്ടിന് നാല്‍പത്തിയാറാം സ്ഥാനം. ഖത്തര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 107 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണ്. 2023 ജനുവരിയില്‍ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി 55-ാം സ്ഥാനത്തായിരുന്നു.
ജിസിസി രാജ്യങ്ങളില്‍, 185 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ആഗോള റാങ്കിംഗില്‍ 9-ാം സ്ഥാനവുമായി യുഎഇയാണ് മുന്നില്‍ . കുവൈറ്റ് 49-ാം സ്ഥാനത്തും സൗദി അറേബ്യ 56-ാം സ്ഥാനത്തും ബഹ്റൈന്‍ 57-ാം സ്ഥാനത്തും ഒമാന്‍ 58-ാം സ്ഥാനത്തുമാണ്.
195 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാമത്. 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി രണ്ടാം സ്ഥാനം ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പങ്കിട്ടു. മൂന്നാം സ്ഥാനം ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ പങ്കിട്ടു, 191 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം ഉറപ്പാക്കുന്നു.