സ്‌നേഹഗീതം മെഹഫില്‍ ഗ്രൂപ്പ് മേഘമല്‍ഹാര്‍ ഗസല്‍ നൈറ്റ് സംഘടിപ്പിച്ചു
ദോഹ. പ്രവാസ ലോകത്തെ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെ ലേബര്‍ ക്യാമ്പുകളില്‍ ജോലിയെടുക്കുന്നവരും
ഇതുവരെ ദോഹയിലെ ഒരു വേദികളിലും അവസരം ലഭിക്കാത്ത ഒട്ടനവധി കലാകാരന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തുടക്കം കുറിച്ച സ്‌നേഹ ഗീതം മെഹഫില്‍ ടീം ‘മേഘമല്‍ഹാര്‍ ഗസല്‍ നൈറ്റ്’ ജൂലൈ 26 ന് ഹിലാലിലെ ഇന്‍സ്‌പെയര്‍ ഹാളില്‍ സംഘടിപ്പിച്ചു.
ഗസല്‍, മാപ്പിളപ്പാട്ട്, മുട്ടിപാട്ട്, ഒപ്പന തുടങ്ങി വൈവിധ്യ കലാപരിപാടികള്‍ അവതരിപ്പിച്ചു.. ജിസിസി യില്‍ ആദ്യമായി നടന്ന മിക്‌സഡ് മുട്ടിപ്പാട്ട് ശ്രദ്ധേയമായി. ദോഹയിലെ പ്രശസ്ത ഗായകനായ ത്വയിബ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹസിന്‍ തളിക്കുളം,മഹമൂദ് പി പി തുടങ്ങിയവര്‍ പങ്കെടുത്തു..
അവസരങ്ങള്‍ ലഭിക്കാത്ത കഴിവുറ്റ കലാകാരന്മാരെ മുന്‍ നിരയില്‍ എത്തിക്കാന്‍ ഇനിയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം ഡയറക്ടര്‍ മുംതാസ് പറഞ്ഞു..