
ഈത്തപ്പഴോല്‍സവത്തിന് വന്‍ സ്വീകാര്യത, 6 ദിവസം കൊണ്ട് വിറ്റത് 118 ടണ്‍ ഈത്തപ്പഴം
ദോഹ: സൂഖ് വാഖിഫില്‍ നടക്കുന്ന ലോക്കല്‍ ഡേറ്റ്സ് എക്സിബിഷന് വന്‍ സ്വീകാര്യത. ഈ വര്‍ഷത്തെ എഡിഷന്‍ പരിപാടിയുടെ ആദ്യ ആറ് ദിവസങ്ങളില്‍ 118 ടണ്‍ ഈത്തപ്പഴം വിറ്റു. സ്വദേശികളും വിദേശികളുമടക്കം ഏകദേശം 33000 പേരാണ് ഇതിനകം പ്രദര്‍ശനം സന്ദര്‍ശിച്ചത്.
പ്രാദേശിക ഫാമുകളില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഈത്തപ്പഴങ്ങളില്‍ 50,010 കിലോഗ്രാം ഇഖ്ലാസ്, 24,593 കിലോഗ്രാം ഷിഷി, 23,047 കിലോഗ്രാം ഖനിസി, 12,197 കിലോഗ്രാം ബര്‍ഹി, 8,799 കിലോഗ്രാം എന്നിവ ഉള്‍പ്പെടുന്നു.
ലോക്കല്‍ ഡേറ്റ്സ് എക്സിബിഷന്റെ 9-ാമത് പതിപ്പ് ഓഗസ്റ്റ് 3 വരെയാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും, വെള്ളിയാഴ്ചകളില്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം .