Uncategorized

മഅദനി:സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം. ഖത്തര്‍ പി സി എഫ്

ദോഹ. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യകാലാവധി കേസ് തീരുന്നതു വരെ കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയെ ഖത്തര്‍ പി സി എഫ് സ്വാഗതം ചെയ്തു. വിചാരണ തടവുകാരനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളം അനുഭവിച്ചു വന്ന മനുഷ്യത്വരഹിതമായ വ്യവസ്ഥിതികളുടെ വേട്ടയാടലില്‍ നിന്ന് വളരെ വൈകിയാണെങ്കിലും ആശ്വാസകരമായ ഒരു വിധി ലഭ്യമായി എന്നത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങളിലും നിയമസംഹിതയിലും അവശേഷിക്കുന്ന പ്രതീക്ഷകളുടെ പ്രതിഫലനം കൂടിയാണ്.

ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെയും കോടതികളില്‍ ഉള്ള വിശ്വാസത്തെയും സംരക്ഷിച്ചു നിലനിര്‍ത്തേണ്ട ബാധ്യത ഓരോ പൗരനും ഉണ്ട് എന്നത് ഓര്‍മ്മപ്പെടുത്തുന്നതാണ് മഅ്ദനിയുടെ നിയമ പോരാട്ടം.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പിതാവിനെ സന്ദര്‍ശിക്കാന്‍ വേണ്ടി സുപ്രീം കോടതിയുടെ ജാമ്യത്തില്‍ വന്നുവെങ്കിലും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഅദനിക്ക് തിരികെ മടങ്ങേണ്ടി വന്നു. വൈകിയാണെങ്കിലും സുപ്രീം കോടതിയുടെ കേരളത്തിലേക്ക് വരാനും സ്ഥിരമായി തങ്ങാനും നല്‍കിയ വിധിയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പൊതുസമൂഹത്തിന്റെ മുന്നില്‍ മഅദനിയുടെ വിഷയം ചര്‍ച്ച ചെയ്യാനും മുന്നിട്ടിറങ്ങിയ എല്ലാവരൊടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഖത്തര്‍ പി.സി.എഫ് പത്രപ്രസ്താവനയില്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!