
Uncategorized
ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
ദോഹ. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ – പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാകും ഇസ്മാഈല്‍ ഹനിയ്യയുടെ വധം.