മണ്ണ്

വിനേഷ് ഹെഗ്‌ഡെ
ഇടവ പെരുമഴ തോര്‍ന്നൊര വേളയില്‍
ഋതുമതിയായൊരു മണ്ണിന്റെ മനമതില്‍ …
കിങ്ങിണി നാദങ്ങള്‍ കാളകുളമ്പടി
മണ്ണിന്റെ പുത്രന്‍ ഉഴുതു മറിക്കവേ…
തൂവെള്ള കൊറ്റികള്‍ പാല്‍കടല്‍ തിരകള്‍ പോല്‍ പാറിപറന്നൊര നല്ലകാലം….
ഒരു പുലരി വീണ്ടും തളിര്‍ത്തു പുതു ശോഭയാല്‍…
പുത്തന്‍ പ്രതീക്ഷകള്‍ തളിരിടും സ്വപ്നങ്ങള്‍…
മണ്ണിന്റെ മണമേറ്റു ഹൃദയ വിശുദ്ധിയാല്‍
പാകുന്നു നന്മ തന്‍ നെല്‍ വിത്തുകള്‍….
ഹരിതയാം മരതക പട്ടിന്റെ ശോഭയില്‍
നന്മതന്‍ വിത്തു പുല്‍കൊടികളായി……
അരുവികള്‍ കുരുവികള്‍ കുഞ്ഞുപരല്‍ മീനുകള്‍ ചെളിപൂണ്ടോരാമണ്ണു സ്വര്‍ഗ്ഗമാക്കി..
മുക്കുറ്റി തിരുതാളി തുമ്പപൂ കാക്കപൂ പാട വരമ്പുകള്‍ പൂവരമ്പായ്..
ഒരു പൊന്‍പുലരിയില്‍ കതിരുകള്‍ പൂക്കവേ..
പച്ച പനംതത്ത തസ്‌കരനായ്..
കാലചക്രത്തിന്‍ ഭ്രമണ മാറ്റങ്ങളില്‍ കാളകുളമ്പടി ഒരു യന്ത്ര ചക്രമായ്..
പൊന്‍ വിള കിട്ടുവാന്‍ വിഷ മഴ പെയ്തപ്പോള്‍ സ്വര്‍ഗമാം വയലത് കാളിന്ദിയായ്..
ഭീകര ശബ്ദങ്ങള്‍ വിഷവാതകങ്ങളും
മണ്ണിന്റെ മാറില്‍ വാസുകിയായ്..
സ്വാര്‍ഥമാം വിത്തുകള്‍ മാരികള്‍ കൊയ്യുന്നു
മര്‍ത്യജന്മങ്ങള്‍ പിടഞ്ഞു വീഴുന്നു…
ഇനിയും വരുമൊര നല്ല സ്വര്‍ഗം ഭൂവില്‍
പൊന്‍കതിരാം നന്മ തന്‍ വിത്തുകളായ്