വയനാട് ദുരന്തം: ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി ദുഃഖാചരണത്തില്‍ പങ്കുചേര്‍ന്നു
ദോഹ. കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട കുടുംബങ്ങളുടേയും, ബന്ധുക്കളുടേയും ദുഃഖത്തില്‍ ഓ ഐ സി സി ഇന്‍കാസ് ഖത്തറും പങ്കുചേര്‍ന്നു.
പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ഒത്തു ചേര്‍ന്ന പ്രവര്‍ത്തകരും നേതാക്കളും മൗന പ്രാര്‍തഥന നടത്തി .
മെഴുകുതിരി കത്തിച്ച് എല്ലാം നഷ്ടപ്പെട്ട ദുഃഖാര്‍ത്തരായ കുടുംബങ്ങളോടും , സംസ്ഥാനത്തിന്റെ ദുഃഖാചരണത്തോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
കേരളത്തെ നടുക്കിയ ഈ വന്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും,
എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ക്ക് ആസൂത്രിതമായി രൂപം നല്കി കാലതാമസമില്ലാതെ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് കേന്ദ്ര സംസ്ഥാന ഗവണ്മണ്ടുകളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഓ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് പ്രമേയവതരിപ്പിച്ചു.
ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ പ്രസിഡണ്ട് ആല്‍ബര്‍ട്ട് ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ലിജോ ജോസഫ്, ട്രഷറര്‍ റോബിന്‍സ് മാമ്പിള്ളി , സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ദുഃഖാചരണ യോഗത്തില്‍ ഓ ഐ സി സി ഇന്‍കാസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.