പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ മൂവായിരത്തോളം പരിസ്ഥിതി സൗഹൃദ സ്‌കൂള്‍ ബസുകളുമായി മുവാസലാത്ത്

ദോഹ: 2024-25 പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗതമൊരുക്കുവാന്‍ ഏറ്റവും പുതിയ സുരക്ഷയും സുരക്ഷാ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന 3,000 പരിസ്ഥിതി സൗഹൃദ സ്‌കൂള്‍ ബസുകള്‍ മോവാസലാത്ത് (കര്‍വ) വിന്യസിച്ചതായി സ്ട്രാറ്റജി മാനേജ്മെന്റ് ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് എം കെ അബുഖാദിജ പറഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി സ്‌കൂളുകള്‍ക്കായി യൂറോ 5 നിലവാരമുള്ള ഡീസല്‍ ബസുകളും പത്ത് ഇലക്ട്രിക് ബസുകളും സ്വന്തമാക്കിയതായി അദ്ദേഹം പറഞ്ഞു.