താന്‍ പഠിച്ച സ്‌കൂളുകള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ. മുഹമ്മദുണ്ണി ഒളകര
ദോഹ. വിവിധ ക്‌ളാസുകളിലായി താന്‍ പഠിച്ച സ്‌കൂളുകള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ. മുഹമ്മദുണ്ണി ഒളകര
മക്കരപ്പറമ്പ ഹൈസ്‌കൂള്‍, പുണര്‍പ്പ വി.എം.യുപി സ്‌കൂള്‍, മണ്ണഴ യു.പി. സ്‌കൂള്‍ , തിരൂര്‍ക്കാട് എ എം. ഹൈസ്‌കൂള്‍ എന്നിവയുടെ ലൈബ്രറികളിലേക്കാണ് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ആറ് ഭാഗങ്ങള്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക നേതാവും വ്യവസായിയുമായ ഡോ. മുഹമ്മദുണ്ണി ഒളകര സമ്മാനിച്ചത്.
മക്കരപ്പറമ്പ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിന് വേണ്ടി സീനിയര്‍ അധ്യാപിക അമീറ ടീച്ചറും ഹയര്‍സെക്കണ്ടറിക്ക് വേണ്ടി എഴുത്തുകാരന്‍ കൂടിയായ അധ്യാപകന്‍ അനില്‍ മങ്കടയും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് സി.പി.അബ്ദുറഹിമാന്‍, അധ്യാപകരായ അബ്ദുല്‍ ഹമീദ് , പുരുഷോത്തമന്‍ മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരോടൊപ്പം ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര, ജൗഹറലി തങ്കയത്തില്‍, മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ രാമപുരം , അബ്ദുസ്സലാം വെങ്കിട്ട എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പുണര്‍പ്പ വി.എം.എച്ച്.എം.യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനധ്യാപിക മഹര്‍ബാന്‍ കെ.സി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എസ്.ആര്‍.ജി കണ്‍വീനര്‍ അലവി കരുവാട്ടില്‍, പിടിഎ പ്രസിഡണ്ട് ബഷീര്‍ വെങ്കിട്ട, അഹ് മദ് കുട്ടി വെങ്കിട്ട , അഹ് മദ് കുട്ടി വെങ്കിട്ട, അബ്ദുല്‍ കരീം കോഡൂര്‍, എന്നിവര്‍ പങ്കെടുത്തു.
കടുങ്ങപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.പിടിഎ പ്രസിഡണ്ട് കരുവാടി കുഞ്ഞാപ്പ, എക്‌സിക്യൂട്ടീവ് മെമ്പര്‍ സുനില്‍ കുമാര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ബഷീര്‍ എം, ശംസുദ്ധീന്‍, പിടിഎ സ്റ്റാഫ് മെമ്പര്‍ അബ്ദുല്‍ ഹകീം തുടങ്ങിയവര്‍ സംബന്ധിച്ചു.
തിരൂര്‍ക്കാട് എ എം ഹൈസ്‌കൂളില്‍ പ്രിന്ഡസിപ്പല്‍ സലീം ടി.കെ, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ഫാറൂഖ്, ഡോ. കെ.പി.ശംസുദ്ധീന്‍, ഉസ്മാന്‍ താമരത്ത്, സ്റ്റാഫ് സെക്രട്ടറി വി ഖാലിദ്, ജോ.സെക്രട്ടറി സെനിയ്യ, സ്‌കൂള്‍ ലീഡര്‍ മന്‍ഹല്‍ ജമാല്‍, ലൈബ്രറി ഇന്‍ ചാര്‍ജ് ശിബില്‍, അധ്യാപകരായ വഹീദ പിസി, തൗഫീഖ് ഇബ്രാഹീം തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഉണ്ണിക്കയോടൊപ്പം സ്‌കൂളിലെ ആദ്യ എസ് എസ് എല്‍.സി ബാച്ചിലെ ഡോ. സാലിം തിരൂര്‍ക്കാടും വിശിഷ്ട അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു.
മണ്ണഴി എ.യു.പി. സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് സതീ ദേവി വി.കെ. പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.അധ്യാപകരായ ജയ എം, സാബിറ കെ, ലൈബ്രറി ഇന്‍ ചാര്‍ജ് മുനീബ ഫര്‍ഹാന, മാനേജ്‌മെന്റ് പ്രതിനിധി ശിവശങ്കരന്‍, അബൂബക്കര്‍ സിദ്ധീഖ്, റസാഖ് ഒളകര, ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
ചാപ്പനങ്ങാടി പിഎംഎസ് എ ഹൈസ്‌കൂളില്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ്, ഹെഡ്മാസ്റ്റര്‍ സാബു ഇസ്മാഈല്‍, മാനേജര്‍ ജഅ്ഫര്‍ സാദിഖ് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.