Breaking News
ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിന്റെ മൂന്നാം ഘട്ടത്തിലെ ദേശീയ ടീമിന്റെ ഉദ്ഘാടന മത്സരത്തിനുള്ള പുതിയ കിറ്റ് പുറത്തിറക്കി
ദോഹ. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ യുഎഇയ്ക്കെതിരായ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിന്റെ മൂന്നാം ഘട്ടത്തിലെ ദേശീയ ടീമിന്റെ ഉദ്ഘാടന മത്സരത്തിനുള്ള പുതിയ കിറ്റ് പുറത്തിറക്കി.
കൂടുതല്‍ ആരാധകരുടെ പിന്തുണ ലക്ഷ്യമിട്ട് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പുതിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും അഭിമാനകരമായ ഫുട്‌ബോള്‍ ഇവന്റിലേക്ക് മുന്നേറുന്നതിന് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ ആരാധകരുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ കാമ്പയിന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.യു.എസ്., കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ രണ്ടാം ലോകകപ്പ് അരങ്ങേറ്റം കുറിക്കാനുള്ള കഠിനമായ ദൗത്യത്തിലാണ് 2022 ഫിഫ ലോകകപ്പ് സംഘാടകരായ ഖത്തര്‍.