ഖത്തറില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ 98 ശതമാനം വളര്‍ച്ച
ദോഹ. ഖത്തറില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ 98 ശതമാനം വളര്‍ച്ച കൈവരിച്ചു.സ്വയംപര്യാപ്തത വര്‍ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമഫലമായി ഖത്തറിലെ പ്രാദേശിക ഭക്ഷ്യോത്പാദനം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുതിച്ചുയര്‍ന്നതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളിലെ കാര്‍ഷിക സഹകരണ-ഭക്ഷ്യ സുരക്ഷാ സമിതിയുടെ 36-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുനിസിപ്പാലിറ്റി മന്ത്രി.
”കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഖത്തര്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും ഉല്‍പാദന രംഗത്തും കുതിച്ചുചാട്ടം നടത്തി.
കന്നുകാലി ഉല്‍പാദന മേഖലയില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായും പാലിലും അതിന്റെ ഡെറിവേറ്റീവുകളിലും കോഴി വളര്‍ത്തലിലും 100% സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.