Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്‌കില്‍സ് ഡെവലപ്മന്റ് സെന്റര്‍ അധ്യാപകദിനം ആഘോഷിച്ചു

ദോഹ. സ്‌കില്‍സ് ഡെവലപ്മന്റ് സെന്റര്‍ അധ്യാപകദിനം ആഘോഷിച്ചു. സ്‌കില്‍സ് മാസ്റ്ററോ ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥാപനത്തിലെ മ്യൂസിക് ഡിപാര്‍ട്ട്മന്റ് ഹെഡ് കലാമണ്ഡലം സിമ്‌ന മുഖ്യ പ്രഭാഷണം നടത്തി. 13 വര്‍ഷത്തെ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണു അവര്‍ പ്രഭാഷണം നടത്തിയത്. തന്റെ പൂര്‍വ്വകാല വിദ്യാര്‍ത്ഥികളേയും അവര്‍ ഓര്‍മ്മിച്ചു.
ചിത്രരചന ഡിപാര്‍ട്ട്മന്റ് ലെ പ്രധാന അധ്യാപകന്‍ രജീഷ് സ്വാഗതം പറഞ്ഞു. കാരാട്ടെ ഇന്‍സ്റ്റ്രക്ടര്‍ സാബിത് പിയാനോ ഇന്‍സ്ട്ട്രക്റ്റര്‍ ജിന്റൊ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തങ്ങളുടെ അധ്യാപന അനുഭവങ്ങളും വിദ്യാര്‍ത്ഥികളുടെ കഴിവുകളേയും അവരുമായുള്ള സൗഹ്യദബന്ധങ്ങളേയും പങ്കുവെച്ചു.

Related Articles

Back to top button