Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ഖത്തര്‍ പ്രവാസി ക്ഷേമനിധി-നോര്‍ക്ക-ഐ.സി. ബി.എഫ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി, നോര്‍ക്ക, ഐ.സി. ബി.എഫ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ ശ്രദ്ദേയമായി.ക്യാമ്പില്‍ സാധാരണ പ്രവാസികളടക്കം നൂറ്റിയന്‍പതിലേറെ പേര്‍ പങ്കെടുത്തു.
നോര്‍കാ റൂട്‌സ് ഡയറക്ടര്‍ സി. വി. റപ്പായി അംഗത്വക്യാമ്പിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. പ്രവാസികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി നോര്‍ക്കാ റൂട്‌സ് നടപ്പാക്കിവരുന്ന വിവിധ പദ്ധതികള്‍ കൂടുതല്‍ പ്രവാസികളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും സംസ്‌കൃതിയുടെ ഇത്തരംപ്രവര്‍ത്തനങ്ങള്‍ മാതൃകപരവും അഭിനന്ദനര്‍ഹമാണെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാമ്പ് കണ്‍വീനര്‍ രവി മണിയൂര്‍ അധ്യക്ഷനായിരിന്നു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം,സംസ്‌കൃതി കേന്ദ്ര കമ്മറ്റിയ അംഗം
സന്തോഷ് തുണേരി എന്നിവര്‍ സംസാരിച്ചു. സംസ്‌കൃതി നജ്മ യൂണിറ്റ് സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിജു ജേക്കബ് നന്ദിയും പറഞ്ഞു.

Related Articles

Back to top button