ഗ്രീന്‍ ടീന്‍സ് ഫിയസ്റ്റ ഡിസംബറില്‍
ദോഹ: കെ.എം.സി.സി. ഖത്തര്‍ വിദ്യാര്‍ത്ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നടത്തുന്ന ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഗ്രീന്‍ ടീന്‍സ് ഫിയസ്റ്റ’ ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതി ക്ഷോഭത്തെ ആസ്പദമാക്കി ഒക്ടോബര്‍ ആദ്യവാരം വിവിധ കാറ്റഗറികളിലായി കളറിംഗ് മത്സരവും നടക്കും. സ്‌പോര്‍ട്‌സ്, ഇന്റലക്ച്വല്‍, ആര്‍ട്‌സ് & കള്‍ച്ചര്‍, സയന്‍സ് എന്നീ വിംഗുകളുടെ ആഭിമുഖ്യത്തില്‍ വിവിധ സമയങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കും.
പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ഗ്രീന്‍ ടീന്‍സ് എക്‌സിക്യൂട്ടീവ് യോഗം സെപ്തംബര്‍ 13 വെള്ളി കെ.എം.സി.സി ഓഫീസില്‍ നടക്കും.
കെ.എം.സി.സി. ഓഫീസില്‍ നടന്ന ഗ്രീന്‍ ടീന്‍സ് ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ റാവുത്തര്‍, ജനറല്‍ സെക്രട്ടറി ഇശല്‍ സൈന, ട്രഷറര്‍ മുഹമ്മദ് ഹാഷിര്‍ മറ്റു ഭാരവാഹികളായ തമീം അഹമ്മദ്, സജ ആമിന, നഹിദ നസ്രീന്‍, മിന്‍ഹ മനാഫ്, റാഷിദ് രിഫായി, സന്‍ഹ ഫാത്തിമ, മുഹമ്മദ് ആഹില്‍, ആയിഷ ദില്‍ഫ എന്നിവര്‍ സംബന്ധിച്ചു. അക്ബര്‍ അറക്കല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
കെ.എം.സി.സി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ അബ്ദുസമദ്, ഗ്രീന്‍ ടീന്‍സ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍, ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ ഫിറോസ് പി.ടി, ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി, ഭാരവാഹികളായ സഗീര്‍ ഇരിയ, ഹാരിസ് കൊയിലാണ്ടി, ലത്തീഫ് പാതിരിപ്പറ്റ, രിഫായി തൃത്താല തുടങ്ങിയവര്‍ പങ്കെടുത്തു.