Uncategorized

തിരുമാറാടി ഗ്രാമപഞ്ചായത്ത് ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഖത്തര്‍ പ്രവാസി

ദോഹ. തിരുമാറാടി ഗ്രാമപഞ്ചായത്തിലെ മണ്ണത്തൂര്‍ പബ്ലിക് ലൈബ്രറി, കാക്കൂര്‍ ഗ്രാമീണ വായനശാല, തിരുമാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടകര എല്‍ പി സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണ്ണത്തൂര്‍ അത്താനിക്കല്‍, മണ്ണത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവര്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഖത്തര്‍ പ്രവാസി . ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണാണ് തന്റെ സുഹൃത്ത് ഡോ. അമാനുല്ല വടക്കാങ്ങര എഴുതിയ ‘വിജയ മന്ത്രങ്ങള്‍’ എന്ന പുസ്തക പരമ്പരയുടെ 6 വാള്യങ്ങള്‍ ലൈബ്രറികള്‍ക്ക് സമ്മാനിച്ചത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ ബേബിയുടെ അധ്യക്ഷതയിലാണ് പുസ്തകം സമ്മാനിച്ചത്. യോഗത്തില്‍ അധ്യാപകരായ എസ്സി കെ കെ, സുധീര്‍ എയ്ഞ്ചല്‍ പൗലോസ് , വിനോദ് ശ്രീധരന്‍ കാക്കൂര്‍ ഗ്രാമീണ വായനശാല സെക്രട്ടറി വര്‍ഗീസ് മാണി മണ്ണത്തൂര്‍ ലൈബ്രറി സെക്രട്ടറി കുര്യാക്കോസ് പി വി എന്നിവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!