ജെ.കെ.മേനോന് വി ഗംഗാധരന്‍ സ്മാരക അവാര്‍ഡ്, ഒക്ടോബര്‍ 4 ന് സമ്മാനിക്കും
സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച യുവ പ്രവാസി വ്യവസായിക്കുള്ള വി.ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡിന് ജെ.കെ മേനോനെ തെരഞ്ഞെടുത്തു. ഖത്തര്‍ ആസ്ഥാനമായ എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട് ഡയറക്ടറുമാണ് തൃശൂര്‍ സ്വദേശിയായ ജെ.കെ മേനോന്‍ . ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ആണ് പുരസ്‌കാരം.മുന്‍ നിയമസഭാ സ്പീക്കര്‍ വി. ഗംഗാധരന്‍ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും എന്‍.എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കൊല്ലത്തെ കടപ്പാക്കട സ്‌പോര്‍ഡ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ളതാണ് ഈ ട്രസ്റ്റ്. 30 വര്‍ഷത്തെ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിനിടയില്‍ നല്‍കുന്ന പതിനാറാമത്തെ അവാര്‍ഡാണ് ഇത്. മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി എം.എ ബേബി ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
2024 ഒക്ടോബര്‍ നാലിന് വൈകുന്നേരം ആറിന് കൊല്ലത്ത് കടപ്പാക്കട സ്‌പോര്‍ഡ്‌സ് ക്ലബ്ബിലെ സ്വരലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അതി വിപുലമായ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. ജി സത്യബാബുവും സെക്രട്ടറി ആര്‍ എസ് ബാബുവും അറിയിച്ചു.
വ്യവസായ നിയമ മന്ത്രി പി രാജീവ് അവാര്‍ഡ് സമ്മാനിക്കും.റവന്യൂ മന്ത്രി കെ.രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല വിഷ്ഷ്ടാതിഥിയായിരിക്കും.സ്വരലയ ചെയര്‍മാനും വി . ഗംഗാധരന്റെ മകനുമായ ഡോ.ജി രാജ്്‌മോഹന്‍ പ്രശസ്തി പത്രം അവതരിപ്പിക്കും.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മേയര്‍ പ്രസന്ന ഏണസ്, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരതരാജന്‍ ,ഡെപ്പ്യൂട്ടി മേയര്‍ കൊല്ലം മധു എന്നിവര്‍ സംസാരിക്കും.
കൊല്ലം നഗരത്തിലെ നൂറു വിദ്യാര്‍ഥികള്‍ക്ക് ജെ.കെ മേനോന്റെ നാമധേയത്വത്തില്‍ വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കും.ക്യഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സേകോളര്‍ഷിപ്പ് സമ്മേളനത്തില്‍ വിതരണം ചെയ്യും. കൊല്ലം നഗരത്തിലെ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. പത്താം ക്ലാസ് പരീക്ഷയിലെ മാര്‍ക്കാണ് പ്രധാന മാനദണ്ഡം.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികളെ പ്രത്യേകമായി പരിഗണിക്കും. സാമ്പത്തിക സ്ഥിതിതി പഠനത്തെ ബാധിക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വീതം വിദേശത്ത് ജോലി നല്‍കി സഹായിക്കാമെന്ന് ജെ.കെ മേനോന്‍ അറിയിച്ചിട്ടുണ്ട്.തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കുടുംബങ്ങളിലെ ഒരാള്‍്ക്ക് വീതം വിദേശത്ത് ജോലി നല്‍കും . സേകോളര്‍ഷിപ്പിനുള്ള അപേക്ഷ സെപ്തംബര്‍ 30 ന് കടപ്പാക്കട സ്‌പോര്‍ഡ്‌സ് ക്ലബ്ബില്‍ നേരിട്ടോ വാട്‌സ്അപ്പിലോ മെയിലിലോ നല്‍കാം. ഗൾഫ് കേന്ദീകൃതമായി പ്രവർത്തിക്കുന്ന എ .ബി .എൻ കോർപ്പറേഷൻ നാല് പതിറ്റാണ്ടായി പെട്രോളിയം ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിലൂടെയും സമുദ്രത്തിലൂടെയും എത്തിക്കുന്ന വൻ കമ്പനിയാണ് . 2019 ഒക്ടോബർ വരെ കമ്പനിയുടെ വൈസ് ചെയർമാൻ ആയിരുന്ന ജെ.കെ മേനോൻ, അച്ഛൻ പത്മശ്രീ അഡ്വക്കേറ്റ് സി.കെ മേനോന്റെ വേർപാടിന്റെ തുടർന്ന് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡിറക്ടറും ആയി. ജീവകാരുണ്യ പ്രവർത്തനത്തിൽ അച്ഛനെപ്പോലെ താന്നെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത് . ഖത്തർ , യു .എ .ഇ , യു .കെ , ആഫ്രിക്ക, ഇന്ത്യ എന്നിവിടെങ്ങളിലെല്ലാമായി പടർന്നു കിടക്കുന്ന എ.ബി.എൻ കമ്പനിയിൽ ആയിരങ്ങളാണ് പണിയെടുക്കുന്നത്. ബ്രിട്ടനിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള കിങ്‌സ് കോളേജിൽ നിന്നും എഞ്ചിനീറിങ്ങിൽ ബിരുദം നേടിയ ജെ.കെ.മേനോൻ നിരവധി ദേശിയ – അന്തർദേശിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അവാര്‍ഡ് സമ്മേളനത്തിന് ശേഷം ചലചിത്ര പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റിന്റെ സംഗീത പരിപാടിയും നടനം ഡാന്‍സ് സ്‌കൂളിലെ നര്‍ത്തകരുടെ ന്ൃത്താവിഷാകാരവും ഉണ്ടാകും.
സേകോളര്‍ഷിപ്പ് അന്വേഷണത്തിന് 9447706902,9747402111 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.ഇ മെയില്‍ [email protected]