
അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
നിലവില്‍ ഓണ്‍ ലൈന്‍ ക്‌ളാസുകളാണ് നടക്കുന്നതെങ്കിലും ബൂസ്റ്റര്‍ ഡോസെടുക്കാന്‍ താമസിക്കരുത്. രണ്ടാമത് ഡോസെടുത്ത് 6 മാസം കഴിഞ്ഞ എഎല്ലാ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് മന്ത്രാലയം ജീവനക്കാര്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.