Uncategorized

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മയക്കുമരുന്ന് വിഴുങ്ങി ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യാത്രക്കാരന്റെ വയറ്റില്‍ അസ്വാഭാവിക വസ്തുക്കള്‍ ഉളളതായി കണ്ടെതക്തി. തുടര്‍ന്ന് നടത്തിയ ഫുള്‍ ബോഡി സ്‌കാനറിലൂടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ഏഴ് ഗുളികകളിലാക്കി സ്റ്റിക്കറില്‍ പൊതിഞ്ഞ 48.3 ഗ്രാം കഞ്ചാവും, 9 ട്രമാഡോള്‍ മയക്കുമരുന്ന് ഗുളികകളും വകുപ്പ് പിടിച്ചെടുത്തതായി ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു

Related Articles

Back to top button
error: Content is protected !!