Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രവാസി ക്ഷേമനിധി; പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി

ദോഹ. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായതിന് ശേഷം കുടിശ്ശിക വരുത്തിയവര്‍ക്കുള്ള പിഴത്തുക ഇളവ് അനുവദിക്കാന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അറിയുിച്ചു.

ആയിരക്കണക്കിന് അംഗങ്ങള്‍ക്കാണ് ഇതുവഴി വന്‍ തുകയുടെ ആശ്വാസം ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകളും വിശദാംശങ്ങളും ഉടനെ തന്നെ പുറത്തിറങ്ങും.

ഉത്തരവ് ഇറങ്ങുന്ന മുറക്ക് എത്രയും പെട്ടെന്ന് അംശാദായ കുടിശ്ശിക സംഖ്യ അടച്ച് അംഗത്വം പുനസ്ഥാപിക്കാന്‍ ശ്രദ്ധിക്കണമെന്ന് എല്ലാ പ്രവാസി സുഹൃത്തുക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button