സംസ്‌കൃതി ഖത്തര്‍ വനിതാവേദി ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ. സംസ്‌കൃതി ഖത്തര്‍ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളിലെ ആര്‍ത്തവ വിരാമവും അനുബന്ധ പ്രശ്‌നങ്ങളും എന്ന വിഷയസ്പദമാക്കി നടന്ന സെമിനാറില്‍ അമ്പതിലേറെ വനിതാ വേദി അംഗങ്ങള്‍ പങ്കെടുത്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുബൈ ഹാളില്‍ നടന്ന പരിപാടിയില്‍ ഒബ്സ്റ്ററിക്സ് ആന്‍ഡ് ഗൈനൊക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ടിന ആന്‍ ജോണ്‍ , ഫാമിലി ഫിസിഷ്യന്‍ ഡോ. രാമ ലക്ഷ്മി കാര്‍ത്തികേയന്‍ എന്നിവരാണ് ക്ളാസുകള്‍ കൈകാര്യം ചെയ്തത്.
രണ്ട് സെക്ഷനുകളായി നടന്ന ക്ളാസുകള്‍ക്ക്‌ശേഷം സദസ്യരുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കി. കുമാരിതങ്കം മോഡേററ്ററായിരിന്നു. വനിതാവേദി പ്രസിഡന്റ് അനിതാ ശ്രീനാഥ് ആധ്യക്ഷത വഹിച്ചു. സംസ്‌കൃതിയുടെ സ്‌നേഹോപഹാരം സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനില്‍, സെക്രട്ടറി അര്‍ച്ചന എന്നിവര്‍ കൈമാറി .
വനിതാവേദി സെക്രട്ടറി ജസിത ചിന്തുരാജ്, സ്വാഗതവും ജോയിന്റ് സെക്രട്ടറി സൗമ്യാ രഞ്ജിത്ത് നന്ദിയും പറഞ്ഞു.