വടകര നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന് സ്വീകരണം നല്‍കി

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ വടകര അസംബ്ലി മണ്ഡലം യുഡിഎഫ് ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും തൊഴിലാളി നേതാവുമായ കോട്ടയില്‍ രാധാകൃഷ്ണന് ഇന്‍കാസ് -ഒഐസിസി ഖത്തര്‍ വടകര നിയോജകമണ്ഡലം സ്വീകരണം നല്‍കി.
സക്കീര്‍ സരിഗയും ടീമും അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് പരിപാടിക്ക് മാറ്റ് കൂട്ടി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ പരിപാടി ഉദ്ഘാടനം ചെയ്തു. കെ കെ ഉസ്മാന്‍, സമീര്‍ ഏറാമല, അഷ്‌റഫ് വടകര, അബ്ബാസ് സി വി, മുഹമ്മദലി വാണിമേല്‍, ഹരീഷ് കുമാര്‍, പാറക്കല്‍ മുഹമ്മദ്, നജീബ് തൗഫീഖ്, ശശി ഓര്‍ക്കാട്ടേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഐ എന്‍ ടി യു സി നേതാവായി പ്രവര്‍ത്തനം തുടങ്ങി തന്റെ അഞ്ചു പതിറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന രാഷ്ട്രീയ രംഗത്തെ കോട്ടയില്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ആക്ടിംഗ് പ്രസിഡണ്ട് ഈസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിക്ക് ആഷിക് വടകര സ്വാഗതവും ഷംസു നടക്കല്‍ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി നേതാക്കളും വടകര നിയോജക മണ്ഡലത്തിലെ നിരവധി പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.