Local News
ക്യു ടീം ഓണാഘോഷം ശ്രദ്ധേയമായി
ദോഹ : തിരൂര്‍ മേഖലയിലെ ഖത്തര്‍ നിവാസികളുടെ കൂട്ടായ്മയായ ‘ക്യൂ ടീം’ ഓണാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ ഇന്‍സ്പയര്‍ ഹാളില്‍ നടന്ന നിറവാര്‍ന്ന പരിപാടിയില്‍ ഓണസദ്യയും കുഞ്ഞുങ്ങളുടെ കലാപരിപാടികളും കൂടാതെ , പ്രശസ്ത അക്കാദമിക് മജീഷ്യനും മെന്റലിസ്റ്റും മോട്ടിവേഷന്‍ ട്രെയിനറുമായ അനില്‍ പരപ്പനങ്ങാടിയുടെ അതിശയിപ്പിക്കുന്ന പ്രകടനവും , റിട്ടയേര്‍ഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി. യൂസഫലിയുടെ ലഹരിവിരുദ്ധ ഉല്‍ബോധനവും പരിപാടിക്ക് മിഴിവേകി.
ജാഫര്‍ ഖാന്‍ , അമീന്‍ അന്നാര, ശരീഫ് ചിറക്കല്‍,മുനീര്‍ വാല്‍ക്കണ്ടി, സാബിക് കുറുമ്പടി , നൗഫല്‍ എംപി, സാലിക് അടിപ്പാട്ട് , ഫസീല സാലിക്, റഷീദ് പരിയാപുരം ഇസ്മായില്‍ അന്നാര, ഉമ്മര്‍കുട്ടി മുതലായവര്‍ നേതൃത്വം നല്‍കി.