Breaking News
ലുസൈല്‍ സിറ്റിയില്‍ സ്മാര്‍ട്ട് സിറ്റി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് എസ്ടി എന്‍ജിനീയറിങ്ങുമായി തന്ത്രപ്രധാനമായ കരാര്‍ ഒപ്പിട്ട് ഖത്തരി ഡയര്‍
ദോഹ. ഖത്തറിന്റെ അഭിമാന പദ്ധതിയായ ലുസൈല്‍ സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനാലിസിസ് സാങ്കേതികവിദ്യകള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു സ്മാര്‍ട്ട് സിറ്റി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി എസ്ടി എന്‍ജിനീയറിങ്ങുമായി തന്ത്രപ്രധാനമായ കരാര്‍ ഒപ്പിട്ടതായി ഖത്തരി ഡയര്‍ പ്രഖ്യാപിച്ചു.
ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സിറ്റിസ്‌കേപ്പ് ഖത്തര്‍ 2024-ല്‍ വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്.
2024-ന്റെ നാലാം പാദം മുതല്‍ 2027 വരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്മാര്‍ട്ട് പ്ലാറ്റ്ഫോം, സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ഉയര്‍ന്ന കാര്യക്ഷമതയോടെ നഗര മാനേജ്മെന്റ് മെച്ചപ്പെടുത്തുകയും നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.