Breaking News
ഓക്സിജന്‍ പാര്‍ക്കില്‍ ”വാക്ക് ദ ടോക്ക്: ഹെല്‍ത്ത് ഫോര്‍ ഓള്‍ ചലഞ്ച്’
ദോഹ. ഓക്സിജന്‍ പാര്‍ക്കില്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ”വാക്ക് ദ ടോക്ക്: ഹെല്‍ത്ത് ഫോര്‍ ഓള്‍ ചലഞ്ച്” പരിപാടിയില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പങ്കെടുത്തു.
ചടങ്ങില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍-കുവാരി, ടീം ഖത്തര്‍ അത്ലറ്റുകളായ ഫാരെസ് ഇബ്രാഹിം, ബഷയര്‍ അല്‍-മന്‍വാരി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പരിപാടി.