ജൈവകാര്‍ഷികോത്സവം സീസണ്‍ 11 ശ്രദ്ധേയമായി
ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹയും മണക്കുളം വില്ലേജ് ബാന്‍ഡും സംയുക്തമായി സംഘടിപ്പിച്ച ജൈവകാര്‍ഷികോത്സവം സീസണ്‍ 11 ശ്രദ്ധേയമായി .ഒക്ടോബര്‍ 11 ന് വൈകിട്ട് 5:30 ന് അല്‍ വക്രയിലെ ഡിപിഎസ് സ്‌കൂള്‍ അങ്കണത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് സന്ദീപ് കുമാര്‍ പരിപാടി ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന നൃത്യനൃത്തങ്ങളും സംഗീതനിശയും കാണികളെ ഏറെ ആകര്‍ഷിച്ചു. നമ്മുടെ മനസ്സില്‍ പതിഞ്ഞ ഗാനങ്ങള്‍ ഓടക്കുഴല്‍ നാദമായി പാലക്കാട് ശ്രീറാം കാഴ്ച വച്ചപ്പോള്‍ കാണികള്‍ ആവേശഭരിതരായി . അതു പോലെ നിത്യഹരിതഗാനങ്ങളും അടിപൊളി പാട്ടുകളുമായി ഗായിക ലക്ഷ്മി ജയന്‍ കാണികളെ കൈയിലെടുത്തു. പ്രായഭേദമന്യേ എല്ലാവരും ഒരു പോലെ പരിപാടി ആസ്വദിച്ചു.
മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് അര്‍ഷാദ്, ഗായത്രി വിജേഷ്, ഹഫ്സ യൂനുസ് , ജോസി ജോസ്, ജുമ്‌ന സജു, രാജേഷ് ചാലാട്, റാഷിത, റിനി ബിജോയ്, ഷമീന ഹംസ, സോജന്‍ ജോസഫ്, ബേനസീര്‍ സാകിര്‍, കരോളിന്‍ ജോസ്, മീര സെബാസ്റ്റ്യന്‍ , ഷാനിബ മുഹമ്മദ്, ഷീജാ ഷാന്‍ എന്നിവര്‍ക്കു സമ്മാനിച്ചു , നമ്മുടെ അടുക്കളത്തോട്ടം ദോഹ യങ് ഫാര്‍മര്‍ അവാര്‍ഡ് വിതരണവും ഇതോടൊപ്പം നടന്നു. ഒന്നാം സ്ഥാനം ഐഡിയല്‍ സ്‌കൂളിലെ ലീവിനാ ലിന്‍സണ്‍ ഉം രണ്ടാം സമ്മാനം നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജോഫ് അലക്‌സ് ജോറിസ് ഉം കൈപറ്റി. മൂന്നാം സ്ഥാനത്തിന് അര്‍ഹരായ ഹയ ഫാത്തിമ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍), ജിസ തെരേസ് ജിറ്റോ (എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍), പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആര്‍ലിന്‍ ജോണ്‍സന്‍ ഉം പുരസ്‌കാരം സ്വീകരിച്ചു. കാര്‍ഷിക രംഗത്തെ മികവിനുള്ള പുരസ്‌കാരം അജയകുമാര്‍ വള്ളുഴത്തിലിന് സമ്മാനിച്ചു.