Local News
ആലൂര്‍ ഖത്തര്‍ ബ്രദേഴ്സ് കൂട്ടായ്മ ജനറല്‍ ബോഡി യോഗം

ദോഹ. ഖത്തറിലെ ആലൂര്‍ ഖത്തര്‍ ബ്രദേഴ്സ് കൂട്ടായ്മ മത്താര്‍ ഖദീമിലെ സെഞ്ച്വറി റെസ്റ്റോറന്റിലെ ഹാളില്‍ വെച്ച് വിപുലമായ ജനറല്‍ ബോഡി നടത്തി .സെക്രട്ടറി മൊയ്തീന്‍ ഷാ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷുക്കൂര്‍ കൊടക്കാഞ്ചേരി അധ്യക്ഷത വഹിച്ചു .അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ റഷീദ് കെ പി ,ശംസുദ്ധീന്‍ കെ പി എന്നിവര്‍ സംസാരിച്ചു .ട്രഷറര്‍ ഷാനിബ് കെ ഉമ്മര്‍ നന്ദി പറഞ്ഞു .