ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25ന് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 22 ചൊവ്വാഴ്ചയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി. വിജയികള്‍ക്ക് സ്വര്‍ണ്ണനാണയവും ആകര്‍ഷകമായ മറ്റു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. തുമാമ ഫോക്കസ് വില്ലയില്‍ വെച്ച് ഒക്ടോബര്‍ 25 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മത്സരം ആരംഭിക്കും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍: 6672 3215, 5573 8950