ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം: എവര്‍-റോളിംഗ് ട്രോഫിയും ഒന്നാം സ്ഥാനവും എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന്
ദോഹ. ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍, ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ‘ഇന്ത്യ@100’ സീസണ്‍ 3 ല്‍ എവര്‍-റോളിംഗ് ട്രോഫിയും ഒന്നാം സ്ഥാനവും എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അബുഹമുറിലെ അബ്ദുള്‍ ഖാവിയും, മുഹമ്മദ് ബാസാമും കരസ്ഥമാക്കി.
ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ അലീന്‍ ചക്രവര്‍ത്തി, ഇമാദ് ഹുസൈന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ മുഹമ്മദ് എഹ്താഷാം, ദിവ്യ സുമുഖ് ഖണ്ഡേക്കര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന്‍ നയിച്ച ക്വിസ് മത്സരത്തില്‍ 13 പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 31 ടീമുകള്‍ പങ്കെടുത്തു.
ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, അബു ഹമൂര്‍ ബ്രാഞ്ച്, രാജഗിരി പബ്ലിക് സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഡിപിഎസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, എന്നീ ആറു സ്‌കൂളുകളാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്.
വിജയികള്‍ക്കുള്ള സമ്മാനദാനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍ ,ഐ.സി.സി പ്രസിഡന്റ്
എ.പി മണികണ്ഠന്‍ എന്നിവര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍ ചലച്ചിത്രതാരം ഹരിപ്രശാന്ത് വര്‍മ്മ, എബ്രഹാം ജോസഫ് , സജീവ് സത്യശീലന്‍ , സത്യനാരായണ റെഡ്ഡി , സജിത്ത് അല്‍ റവാബി ഗ്രുപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രസ്തുത ചടങ്ങില്‍ ഖത്തറില്‍ നടന്ന ഗോള്‍ഡന്‍ ട്യൂണ്‍സ് മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ ജേതാവായ ഒപാക് കുടുംബാംഗമായ വൈഷ്ണവി സുരേഷിനെ ആദരിച്ചു.
ഒപാക് പ്രസിഡന്റ് ജയശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രശാന്ത് സി.ജി സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ജൂലി ശ്രീജിത്ത് നന്ദിയും പറഞ്ഞു.