Breaking News
പതിനഞ്ചാമത് മിലിപ്പോള്‍ ഖത്തറിന് ഉജ്വല തുടക്കം
ദോഹ: ആഭ്യന്തര സുരക്ഷ സംബന്ധിച്ച ആഗോള പ്രദര്‍ശനമായ മിലിപ്പോള്‍ ഖത്തറിന്റെ പതിനഞ്ചാമത് പതിപ്പിന് ദോഹ എക്‌സിബിഷനും കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയില്‍ സുരക്ഷ സംബന്ധിച്ച നിരവധി സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
ഖത്തര്‍ അമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ പാട്രണേജില്‍ നടക്കുന്ന പ്രദര്‍ശനം ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയാണ് ഉദ്ഘാടനം ചെയ്തത്.
നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മന്ത്രാലയത്തിന്റെ ‘ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി’ അപ്‌ളിക്കേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു.