Breaking News
സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ ഇരുപത്തിരണ്ടാം വാര്‍ഷികം ഇന്നുമുതല്‍

ദോഹ: ഖത്തറില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സംഗീതം, നൃത്തം തുടങ്ങിയവയുടെ പരിശീലനത്തിനും ശ്രദ്ധേയമായ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ ഇരുപത്തിരണ്ടാം വാര്‍ഷികം ഇന്നുമുതല്‍ ആരംഭിക്കും.
നവംബര്‍ എട്ട്, ഒന്‍പത് തിയ്യതികളില്‍ അല്‍വക്ര ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പ്രധാന പരിപാടികള്‍ നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
22-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 175ല്‍പരം വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും വിവിധ കലാപ്രകടനങ്ങളുമുണ്ടാകും.