ഖത്തറില്‍ ഓഫീസ് സ്പേസുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
ദോഹ : 2024 മൂന്നാം പാദത്തില്‍ ഖത്തറിലെ പ്രധാന പ്രദേശങ്ങളിലൊക്കെ ഓഫീസ് സ്പേസുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് . കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡ് വിശകലനമുദ്ധരിച്ച് പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ദ പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രൈം ലോക്കേഷനുകളിലൊക്കെ ഒക്യുപ്പന്‍സി നിരക്കുകള്‍ വര്‍ധിച്ചതിനാല്‍ ഖത്തറിന്റെ ഓഫീസ് സ്പേസ് നിലവില്‍ ഡിമാന്‍ഡില്‍ കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ വര്‍ഷം ഗവണ്‍മെന്റ് അല്ലെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പാട്ട കരാറുകളുടെ ഒരു പരമ്പരയെത്തുടര്‍ന്ന് വെസ്റ്റ് ബേ പോലുള്ള പ്രദേശങ്ങളില്‍ 2015 ന് ശേഷം വിപണി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം അനുഭവിക്കുന്നതായി കുഷ്മാനും വേക്ക്ഫീല്‍ഡും നല്‍കുന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2024-ല്‍ ഇന്നുവരെ ഏകദേശം 130,000 ചതുരശ്ര മീറ്റര്‍ ഗ്രോസ് ലീസബിള്‍ ഓഫീസ് സ്ഥലം പാട്ടത്തിനെടുക്കുകയോ റിസര്‍വ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് മാര്‍ക്കറ്റ് വിദഗ്ധര്‍ കണക്കാക്കുന്നു. ഇവ പ്രധാനമായും മ്‌ഷൈറബ് ഡൗണ്‍ടൗണ്‍ ദോഹയിലും വെസ്റ്റ് ബേയിലും കൂടുതല്‍ ഡിമാന്റ് കാണുന്നത്.