കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സ് നവംബര്‍ 25 മുതല്‍
തേഞ്ഞിപ്പലം. ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററുമായും കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സ് നവംബര്‍ 25 മുതല്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നടക്കും.
അറബി വികസനത്തിന്റെയും ഭാവിയുടെയും ഭാഷ യാഥാര്‍ത്ഥ്യവും പ്രതീക്ഷകളും എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം അറബി ഭാഷാ സ്‌നേഹികള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടോളം പ്രമുഖര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പ്രബന്ധമവതരിപ്പിക്കും.
യൂണിവേര്‍സിറ്റി അറബി വകുപ്പിലേയും വിവിധ കോളേജുകളിലേയും പ്രതിനിധികളടക്കം മുപ്പത്തഞ്ചോളം പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുക.
നവംബര്‍ 29 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് 9847766494, 9497343532 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.