Breaking News

എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം

ദോഹ. ഖത്തറിലെ പ്രമുഖ ബാറ്റ് മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം . നൂതനമായ മാര്‍ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്‍കി മികച്ച റിസല്‍ട്ട് നിലനിര്‍ത്തുന്നത് പരിഗണിച്ചാണ് യൂണിവേര്‍സിറ്റി കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് എന്‍.വി.ബി.എസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ എന്നിവരെ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

യൂണിവേര്‍സിറ്റി ഇ എം.എസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ നടന്ന നാഷണല്‍ മാനേജ്‌മെന്റ് കോണ്‍ഫറന്‍സായ അസന്റ് 2024 സമാപന ചടങ്ങില്‍ യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് മെമ്പറും ഫിസിക്‌സ് വകുപ്പിലെ സീനിയര്‍ പ്രൊഫസറുമായ ഡോ.പ്രദ്യുപ്‌നന്‍ അവാര്‍ഡ് സമ്മാനിച്ചു.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാഹീന്‍ തയ്യില്‍, യൂണിവേര്‍സിറ്റി കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ശ്രീഷ സി.എച്ച്, ഫാക്കല്‍ട്ടി കോര്‍ഡിനേറ്റര്‍ ഡോ.നതാഷ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഹരികുമാര്‍, അസന്‍ഡ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബിലാല്‍, കണ്‍വീനര്‍ നബീഹ് ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.

ബാറ്റ് മിന്‍ഡണ്‍ പരിശീലന രംഗത്തെ എന്‍.വിബിഎസിന്റെ മികവിനെ അംഗീകരിക്കുകയും പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തതില്‍ അഭിമാനമുണ്ടെന്നും കൂടുതല്‍ ഇന്നൊവേഷനുകളുമായി മുന്നോട്ടുപോകുവാന്‍ ഇത് എന്‍.വി.ബി.എസിന് പ്രചോദനമാകുമെന്നും ചടങ്ങില്‍ സംസാരിച്ച എന്‍.വി.ബി.എസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജും ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാനും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!