കലാജ്ഞലി സുവനീര്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ പ്രകാശനം ചെയ്തു
ദോഹ. ഖത്തറിലെ ഇന്റര്‍സ്‌കൂള്‍ യുവജനോല്‍സവമായ കലാജ്ഞലി സുവനീര്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ പ്രകാശനം ചെയ്തു
യൂണിവേര്‍സിറ്റി ഇ എം.എസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ നടന്ന നാഷണല്‍ മാനേജ്‌മെന്റ് കോണ്‍ഫറന്‍സായ അസന്റ് 2024 സമാപന ചടങ്ങില്‍ യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് മെമ്പറും ഫിസിക്‌സ് വകുപ്പിലെ സീനിയര്‍ പ്രൊഫസറുമായ ഡോ.പ്രദ്യുപ്‌നന്‍ ആണ് സുവനീര്‍ പ്രകാശനം ചെയ്തത്. മീഡിയ പെന്‍ സിഇഒയും കലാജ്ഞലി ചീഫ് കോര്‍ഡിനേറ്ററുമായ ബിനു കുമാര്‍ സുവനീര്‍ പരിചയപ്പെടുത്തി.
എന്‍.വി.ബി.എസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ ,യൂണിവേര്‍സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാഹീന്‍ തയ്യില്‍, യൂണിവേര്‍സിറ്റി കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ശ്രീഷ സി.എച്ച്, ഫാക്കല്‍ട്ടി കോര്‍ഡിനേറ്റര്‍ ഡോ.നതാഷ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഹരികുമാര്‍, അസന്‍ഡ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബിലാല്‍, കണ്‍വീനര്‍ നബീഹ് ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.