Local News

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സര്‍വീസ് കാര്‍ണിവല്‍

ദോഹ. പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സര്‍വീസ് കാര്‍ണിവല്‍ പ്രവാസികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. പ്രവാസികള്‍ക്ക് അവശ്യം വേണ്ട എല്ലാ സര്‍ വീസുകളും ഒരു കുടക്കീഴില്‍ അണിനിരത്തി സംഘടിപ്പിച്ച കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ എമ്പസി ഡപ്യുട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാറും ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് & സേഫ്റ്റി ഡയറക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂറും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ സ്‌പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്‌മാന്‍ ഫക്രൂ, ഇന്‍സ്‌പെക്ടര്‍ ഹമദ് ജാബിര്‍ അല്‍ ബുറൈദി, ബഷീര്‍ അബൂ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.വിവിധ സ്റ്റാളുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലം , ഐ എസ് സി പ്രസിഡണ്ട് ഇ.പി അബ്ദു റഹ്‌മാന്‍ ( ഹെല്‍ത്ത്& ഫിറ്റ്‌നസ്), ഐ.സി.സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗ്ലു (കരിയര്‍ & എജുക്കേഷന്‍,)ഐ.ബി.പിസി പ്രസിഡണ്ട് താഹ മുഹമ്മദ് (ഫൈനാന്‍സ് & ഇന്‍വെസ്റ്റ്മന്റ്) ഐ.സി.സി മുന്‍ പ്രസിഡണ്ട് (പ്രവാസി ക്ഷേമ പദ്ദതികള്‍) എന്നിവര്‍ വീവിധ പവലിയനുകള്‍ ഉദ്ഘാടനം ചെയ്തു.

റിയാദ മെഡിക്കല്‍ സെന്റര്‍ എം.ഡി ജംഷീര്‍ ഹംസ, ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഫൈസല്‍ ഹുദവി, സംസ്‌കൃതി പ്രസിഡണ്ട് സാബിത് സഹീര്‍, സി.ഐ.സി പ്രസിഡണ്ട് ടി.കെ ഖാസിം, യൂത്ത്‌ഫോറം പ്രസിഡണ്ട് ബിന്‍ഷാദ് പുനത്തില്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍, വൈസ് പ്രസിഡണ്ടുമാരായ സാദിഖലി സി, റഷീദലി മലപ്പുറം, നജ്ല നജീബ്, അനീസ് റഹ്‌മാന്‍, കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദലി കണ്‍വീനര്‍ താസീന്‍ അമീന് ശാന്തിനികെതന്‍ സ്‌കൂള്‍ പ്രസിഡണ്ട് റഷീദ് അഹമ്മദ്, പ്രിന്‍സിപ്പല്‍ റഫീഖ് റഹീം, ഡോ. താജ് ആലുവ തുടങ്ങിയവര്‍ പങ്കെടുത്തു.

കാര്‍ണ്ണിവലിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മള്‍ട്ടിപ്പിള്‍ ഇന്റലിജന്റ്‌സ് അസസ്‌മെന്റ് ടെസ്റ്റില്‍ പങ്കെടുത്ത കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും രാവിലെ നടന്ന സെഷനില്‍ വിദ്യഭ്യാസ ഗവേഷകനും ഗ്രന്ഥകാരനുമായ എന്‍.എം ഹുസൈന്‍ സംവദിച്ചു. കുട്ടികളുടെ ജനിതക കഴിവുകള്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ വഴി പഠന ഗവേഷണങ്ങളിലൂടെ തയ്യാറാക്കിയ 108 ചോദ്യാവലികളിലൂടെ കണ്ടെത്തി അവരുടെ അഭിരുചിക്കൊത്ത പഠന വഴികളിലേക്കും തിരിച്ച് വിടാനും വ്യക്തിത വികാസത്തിനും സഹായകരമാവുമെന്നതാണ് ഈ ടെസ്റ്റ്. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. സംഘാടക സമിതിയംഗങ്ങളായ മുനീഷ് എ.സി, റഷീദ് അഹമ്മദ്, നജ്ല നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

സാമ്പത്തിക അച്ചടകത്തെയും നിക്ഷേപ സാദ്ധ്യതയെയും കുറിച്ച ശില്പ ശാല, കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ച പ്രത്യേക സെഷന്‍, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തുന്ന ബോധ വത്കരണ ക്ലാസ്, എന്നിവയും 50 ഓളം പവലിയനുള്‍പ്പെടുന്ന എക്‌സിബിഷന്‍, കലാപരിപാടികള്‍, ഫൂഡ് ഫെസ്റ്റിവല്‍ എന്നിവയും കാര്‍ണിവലിന്റെ ഭാഗമായിരുന്നു.

Related Articles

Back to top button
error: Content is protected !!