Breaking News
ഖ്വിഫ് സൂപ്പര്‍ കപ്പ് സെമിയില്‍ തീപ്പാറുന്ന പോരാട്ടങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങളില്‍ വാരാന്ത്യത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തീപ്പാറുന്ന പോരാട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കെ.എം.സി.സി മലപ്പുറവും കെ.എംസിസി കോഴിക്കോടും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ കാല്‍പന്തുകളിയാരാധകരെ ഏറെ ആവേശഭരിതരാക്കും.
യുനൈറ്റഡ് എറണാകുളവും ടിജെഎസ് വി തൃശൂരും തമ്മിലുള്ള മല്‍സരവും തീപ്പാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.