വിജയമന്ത്രങ്ങള്‍ അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ പ്രകാശനം ചെയ്തു
പെരുമ്പിലാവ് . ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ ഏഴാം ഭാഗം അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ പ്രകാശനം ചെയ്തു .അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ നടന്ന അന്‍സാര്‍ ലിറ്ററേച്ചര്‍ കാര്‍ണിവലിലാണ് സ്‌കൂള്‍ മുന്‍ അധ്യാപകന്‍ കൂടിയായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുസ്തകം പ്രകാശനം ചെയ്തത്.
സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവി ഹംസയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഡോ. അമാനുല്ല വടക്കാങ്ങര വിജയമന്ത്രങ്ങള്‍ യാത്ര വിവരിച്ചു. ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദവും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെ സഹകരണവും അല്‍ സുവൈദ് ഗ്രൂപ്പിന്റെ പാട്രണേജും വിജയമന്ത്രങ്ങള്‍ യാത്ര ക്രിയാത്മകമാക്കിയതായി അദ്ദേഹം പറഞ്ഞു.
കെബിഎഫ് ട്രഷറര്‍ നൂറുല്‍ ഹഖ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിഎം.ഫിറോസ്, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, ഡോ.വി.ടി.ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.