Breaking News
ഫിഫ 2022 ലോകകപ്പ് ഇവന്റുകളില്‍ ഉപയോഗിച്ച 105 ഫര്‍ണിഷ്ഡ് ക്യാബിനുകളും കൃത്രിമ പുല്ലും ലേലം ചെയ്യുന്നു
ദോഹ: ഫിഫ ലോകകപ്പ് 2022 ഇവന്റുകളില്‍ ഉപയോഗിച്ച 105 ഫര്‍ണിഷ്ഡ് ക്യാബിനുകളും വന്‍തോതില്‍ കൃത്രിമ പുല്ലും വില്‍ക്കാന്‍ ജനറല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധീകരിക്കുന്ന പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗല്‍’ പൊതു ലേലം പ്രഖ്യാപിച്ചു. ലേലം 2024 ഡിസംബര്‍ 8 ഞായറാഴ്ച ആരംഭിക്കും, സ്റ്റോക്ക് തീരുന്നത് വരെ തുടരും.
ലേല സ്ഥലവും സമയവും
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഫ്രീ സോണ്‍ മെട്രോ സ്റ്റേഷന് പിന്നില്‍ സ്ഥിതി ചെയ്യുന്ന അബു ഫോണ്ടാസ് ഏരിയയില്‍ (ഫ്രീ സോണ്‍ – ഫിഫ വേള്‍ഡ് കപ്പ് 2022 ഫാന്‍ അക്കമഡേഷന്‍) ലേലം നടക്കും. പ്രഭാത സെഷന്‍: രാവിലെ 8 മുതല്‍ 12 വരെയും സായാഹ്ന സെഷന്‍: 3 മണി മുതല്‍ 5 മണി വരെയുമായിരിക്കും.