ഹറമൈന്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് കെഎംസിസി ഖത്തര്‍ യാത്രയയപ്പ് നല്‍കി
ദോഹ: ദോഹയിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വവും ആദ്യ കാല പ്രവാസിയും സംരംഭകനും, ഖത്തര്‍ കെഎംസിസി സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ കണ്ണൂര്‍ ചക്കരക്കല്ല് മാമ്പ ടിവി അബ്ദുല്‍ ഖാദര്‍ ഹാജി എന്ന ഹറമൈന്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് കെഎംസിസി ഖത്തര്‍ യാത്രയയപ്പ് നല്‍കി . സുദീര്‍ഘമായ അമ്പത്താറ് വര്‍ഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ചാണ് അബ്ദുല്‍ ഖാദര്‍ ഹാജി നാട്ടിലേക്ക് മടങ്ങുന്നത്.
ദീര്‍ഘകാലം കെഎംസിസി യുടെ വിവിധ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ സാംസ്‌കാരിക ജീവ കാരുണ്യ സംവിധാങ്ങളുടെ നെടുംതൂണായും പ്രവര്‍ത്തിച്ചു.
1968 ആഗസ്റ്റ് മാസത്തില്‍ ബോംബയില്‍ നിന്ന് ലാഞ്ചി മാര്‍ഗ്ഗമാണ് ഹാജി ഖത്തറിലെത്തിയത്. ഇന്നത്തെ സൂഖ് വാഖിഫിലെ ബിസ്മില്ലാ പള്ളിക്കടുത്ത് ഉണ്ടായിരുന്ന കമാലിയ ഹോട്ടല്‍ , ഗള്‍ഫ് ഹോട്ടലിലെ ജോലിക്കാലങ്ങള്‍ക്ക് ശേഷം സ്വന്തമായൊരു ബിസിനസ് എന്ന സ്വപ്നം യാതാര്‍ഥ്യമാക്കി സംരഭകനായി വളര്‍ന്നു. പഴയ ഷാ റ കഹറാബയിലെ ഹറമൈന്‍ ഹോട്ടല്‍ മുതല്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സംരംഭങ്ങള്‍ നടത്തി സമ്പൂര്‍ണ പ്രവാസ അനുഭവ സമ്പത്തുമായാണ് അദ്ദേഹം മടങ്ങുന്നത് .
കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന് നല്‍കിയ യാത്രയപ്പ് സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ സി വി ഖാലിദ് ഉത്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന് വേണ്ടി സമ്പൂര്‍ണ സമര്‍പ്പണം നിര്‍വഹിച്ച വ്യക്തിത്വമാണ് ഹാജിക്ക എന്നും ഹാജിക്കയെ പോലുള്ളവര്‍ ആത്മധൈര്യത്തോടെ നയിച്ചതിന്റെ ഫലമാണ് കെഎംസിസി വളര്‍ന്നുപന്തലിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഉപദേശ സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ , അംഗങ്ങളായ മുസ്തഫ എലത്തൂര്‍, മുന്‍ സംസ്ഥാന നേതാക്കളായ എ വി എം ബക്കര്‍ , കോയ കൊണ്ടോട്ടി അബൂതയ്യിബ് ,ഹമീദ് വൈക്കലശ്ശേരി എന്നിവര്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സേവനങ്ങളെയും പ്രവര്‍ത്തന ഓര്‍മ്മകളും അയവിറക്കി സംസാരിച്ചു.
യാത്രയപ്പിന് നന്ദി പറഞ്ഞും പ്രവാസനുഭവനങ്ങള്‍ പറഞ്ഞും ഹാജിക്ക മറുപടി പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി. ജലീല്‍ വളരാനി ഖിറാഅത്ത് നടത്തി . ജനറല്‍ സെക്രെട്ടറി സലിം നാലകത്ത് സ്വാഗതവും ട്രഷറര്‍ പിഎസ് എം ഹുസ്സൈന്‍ നന്ദിയും പറഞ്ഞു.