Local News
രാജ്യത്തുടനീളം ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ദോഹ. ഡിസംബര്‍ 18 ന് രാജ്യത്തിന്റെ ദേശീയ ദിനാഘോഷം ഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എങ്ങും പുരോഗമിക്കുകയാണ്. കോര്‍ണിഷിലും എയര്‍പോര്‍ട്ട് റോഡിലുമൊക്കെ ഖത്തര്‍ പതാകകളും അലങ്കാരങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ രാജ്യം മൊത്തത്തില്‍ തന്നെ ആഘോഷത്തിന്റെ മൂഡിലേക്ക് മാറുന്നു.
ഉമ്മുസലാലിലെ ദര്‍ബല്‍ സായിയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.