Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മനത്താമ്പ്ര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

ദോഹ. കെ.എം.സി.സി. ഖത്തര്‍ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട മനത്താംമ്പ്ര കുഞ്ഞമ്മദ് ഹാജിയുടെ അനുസ്മരണവും ദീര്‍ഘകാല പ്രവാസിയും കെ.എം.സി.സി. നേതാവുമായ പി.കെ ഹാഷിമിനുള്ള യാത്രയയപ്പും തുമാമയിലെ കെ.എം.സി.സി. ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.

വില്യാപ്പള്ളി പഞ്ചായത്ത് കെ.എം.സി.സി. പ്രസിഡണ്ട് തിയ്യാറമ്പത്ത് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പ്രഭാഷകനും മുസ് ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ അഡ്വ. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി.

പി.വി.എ. നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ലീഗ് സംസ്‌കാരത്തെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊണ്ട പ്രവര്‍ത്തകനായിരുന്നു മനതബ്ര എന്ന് അദ്ദേഹംപറഞ്ഞു.

ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍, ടിടി കുഞ്ഞമ്മദ്, എന്‍.പി അബ്ദുല്‍ ഗഫൂര്‍, യൂനുസ് രാമത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ അരോമ, അത്തീഖ് റഹ്‌മാന്‍, എസ്.എ.എം. ബഷീര്‍ തുടങ്ങിയവര്‍ ഉപഹാര വിതരണം നടത്തി. പി കെ ഹാഷിം യാത്രയപ്പിന് മറുപടി പ്രസംഗം നടത്തി. പി കെ ഹാഷിമിന് പഞ്ചായത്തിന്റെ പ്രത്യേക ഉപഹാരം പ്രസിഡന്റ് തിയ്യാറമ്പത് കുഞ്ഞമ്മദ് നല്‍കി.ഡോ. കെ.എം. ബഹാഉദ്ദീന്‍ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ ബാബു വടകര, അജ്മല്‍ നബീല്‍, സല്‍മാന്‍ എളയടം തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌നേഹ സുരക്ഷാ പദ്ധതി ക്യാമ്പയിനില്‍ മികച്ച നേട്ടത്തിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് സ്‌നേഹ സുരക്ഷ വിംഗ് ഭാരവാഹികളായ പി.പി നാസര്‍, സല്‍മാന്‍ മുണ്ടിയാട്ട് എന്നിവര്‍ക്കുള്ള ഉപഹാരം ഷബീര്‍ മേമുണ്ട,അബ്ദുല്‍ ലത്തീഫ് തിരുവോത്ത് എന്നിവര്‍ കൈമാറി. സീറോ ബാലന്‍സ് ക്യാമ്പയിന്‍ വിജയികളായ റംഷാദ് തയ്യുള്ളതില്‍ അബ്ദുല്ലത്തീഫ് കുനിയില്‍ ഹനീഫ മുയോട്ടുതാഴ എന്നിവര്‍ക്ക് മര്‍സൂഖ് ശരീഫ് ദാര്‍, നസീര്‍ പി പി കെ,ഷാനിബ് വാരിപറമ്പത്ത് എന്നിവരും ഉപഹാരം നല്‍കി. എസ് എസ് പി കോ -ഓര്‍ഡിനേറ്റര്‍മാര്‍കുള്ള സര്‍ട്ടിഫിക്കറ്റ് ഫസല്‍ റഹ്‌മാന്‍ മേമുണ്ട ഷിബു മീരാനില്‍ നിന്നും ഏറ്റു വാങ്ങി. മുതിര്‍ന്ന കോ -ഓര്‍ഡിനേറ്ററായ ഇബ്രാഹിം കക്കുളങ്ങരയ്ക്ക് കെഎം നാസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

കുറ്റ്യാടി മണ്ഡലം ബാഡ്മിന്റന്‍ ടൂര്‍ണമെന്റല്‍ പഞ്ചായത്തില്‍ നിന്നും പ്രതിനിധികരിച്ചവരായ റമീസ് പുത്തൂര്‍,അന്‍വര്‍ മാനാരി,റഫീഖ് റഫീഖ് മന്‍സില്‍,റഹീസ് പുത്തൂര്‍,അജ്മല്‍ മാനാരി എന്നിവര്‍ക്കുള്ള ഉപഹാരം പഞ്ചായത്ത് ഭാരവാഹികളായ ജാഫര്‍ മേയന,അബ്ദുള്ള മീത്തലെ പുത്തലത്,റാഷിദ് കുന്നോത്ത്,സമീര്‍ വി ഇ കെ,നബീല്‍ ഷെരിഫ്ദാര്‍ എന്നിവര്‍ നല്‍കി.

സിയാദ് വാഫി ഖിറാഅത്ത് നടത്തി, മുഹമ്മദലി സ്വാഗതവും, ശുഐബ് കുറ്റിയില്‍ നന്ദിയും പറഞ്ഞു

Related Articles

Back to top button