
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ഫിഫ പുറത്തിറക്കി
ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ഫിഫ പുറത്തിറക്കി.ടിക്കറ്റുകള്‍ ഇപ്പോള്‍ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
974 സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന അല്‍ അഹ്ലിയും പച്ചൂക്കയും തമ്മിലുള്ള ഫിഫ ചലഞ്ചര്‍ കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകള്‍ മൂന്ന് വിഭാഗങ്ങളില്‍ ലഭ്യമാണ്. ടിക്കറ്റ് വില 40 റിയാല്‍ മുതല്‍ ആരംഭിക്കുന്നു.
അതേസമയം, റയല്‍ മാഡ്രിഡും ചലഞ്ചര്‍ കപ്പ് ജേതാക്കളും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18 ന് നടക്കുന്ന ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ 1, 2 വിഭാഗങ്ങളിലാണ് ലഭ്യം. 600 റിയാല്‍ മുതലാണ് ടിക്കറ്റ് വില